വെള്ളിയാമറ്റം: സെന്റ് ജോസഫ്സ് യുപി സ്കൂളില്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ആശയവിനിമയ കഴിവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനായി മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് പരിശീലന പരിപാടിക്ക് തുടക്കമായി. കോളജ് മാനേജര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, ഇംഗ്ലീഷ് വിഭാഗം മേധാവി സുനിത മാത്യു, ഹെഡ്മാസ്റ്റര് ഇ.എസ്. ജോര്‍ജുകുട്ടി, പിടിഎ പ്രസിഡന്റ് റിനേഷ് തോമസ്, വൈശാഖി എസ്. പിള്ള, അസ്ന റഷീദ്, സാന്ദ്ര റോസ് എന്നിവര്‍ പ്രസംഗിച്ചു.